Wednesday, May 27, 2015

CHICKEN CUTLET

ആവശ്യമുള്ള സാധനങ്ങൾ


ചിക്കൻ  (Boneless )
സവാള                                  5
ഇഞ്ചി വെളുത്തുള്ളി
പച്ചമുളക്  പേസ്റ്റ്                3 സ്പൂണ്
പെപ്പെർ പൌഡർ                   1 സ്പൂണ്
ഉരുളൻ കിഴങ്ങ്                    3 എണ്ണം വലുത്
മല്ലിയില
ഉപ്പ്
ഓയിൽ
ബ്രെഡ് പൌഡർ
കോഴിമുട്ട



പാൻ വെച്ച്  ചൂടായാൽ ഓയിൽ ഒഴിച് സവാള വഴറ്റുക. എനിട്ട് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇടുക. നന്നായി വഴറ്റി പെപ്പെർ പൌഡർ മല്ലിയില  ചേർക്കുക.  ഉരുളൻ കിഴങ്ങ് പുഴുങ്ങി ഉടചതും, ചിക്കൻ ഉപ്പും കുരുമുളകും കൂടി വേവിച്ചിട്ട് grind ചെയ്തതും ചേർക്കുക . ആവശ്യത്തിനു ഉപ്പും. നന്നായി മിക്സ് ചെയ്ത് ചെറിയതായി റൌണ്ട് shape ൽ  പരത്തുക. എന്നിട്ട് ഇത് കോഴിമുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് പൊടിയിൽ കോട്ട് ചെയ്ത് തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക . 

CRAB MASALA

ആവശ്യമുള്ള സാധനങ്ങൾ 


1. Crab                                                          1 Kg 
2. സവാള                                                      5 എണ്ണം 
3. വെളുത്തുള്ളി ഇഞ്ചി പച്ചമുളക്  പേസ്റ്റ്  4 സ്പൂണ് 
4. തക്കാളി                                                    3 എണ്ണം 
5. മുളക് പൊടി                                             1 സ്പൂണ് 
6. മല്ലിപൊടി                                                  1 സ്പൂണ് 
7. മഞ്ഞൾ പൊടി                                          1/2 സ്പൂണ് 
8. ഗരം മസാല പൌഡർ                                1 സ്പൂണ് 
9. പെപ്പെർ പൌഡർ                                       1/2 സ്പൂണ് 
10. തേങ്ങ പാൽ                                           1/2 ഗ്ലാസ് 
12. കാപ്സികം                                                 1 
13. ഉപ്പ് 
14. ഓയിൽ 
15. മല്ലിയില 



പാൻ വെച്ച് ചൂടായാൽ ഓയിൽ ഒഴിച് സവാള നന്നായി വഴറ്റി 3 മത്തെ ചേരുവ ഇട്ട്  വഴറ്റിയ ശേഷം തക്കാളി ഇടുക. നന്നായി ഉടഞ്ഞു കഴിഞ്ഞാൽ  5 മുതൽ  9 വരെയുള്ള ചേരുവകൾ ഇടാം. ഓയിൽ തെളിഞ്ഞു വരുന്ന വരെ  വഴറ്റുക.  ആവശ്യത്തിന് ഉപ്പ് ചേർക്കുക.  സ്വൽപം  വെള്ളം ഒഴിച്ച് തിളപ്പിച് തിക്ക് ഗ്രേവി ആക്കുക. കാപ്സികം ചേർക്കുക. അതിനു ശേഷം പുഴുങ്ങിയ CRAB ഇതിലേക് ഇട്ട് തിളപിക്കുക. എന്നിട്ട് കട്ടി തേങ്ങ പാൽ ഒഴിക്കുക.പെട്ടെന്ന് തന്നെ ഗ്യാസ് ഓഫ് ചെയുക. മല്ലിയില ഇടുക.

Tuesday, May 26, 2015

EGG ROAST

ആവശ്യമുള്ള സാധനങ്ങൾ



1. കോഴിമുട്ട                               4
2. സവാള                                   5  എണ്ണം
3. ഇഞ്ചി വെളുത്തുള്ളി
    പച്ചമുളക്                               3 സ്പൂണ്
5.തക്കാളി                                 3  എണ്ണം
6. മുളക് പൊടി                          1 സ്പൂണ്
7. ഗരം മസാല പൌഡർ             1 സ്പൂണ്
8. പെപ്പെർ പൌഡർ                    1 സ്പൂണ്
9. മല്ലിയില
10. ഉപ്പ്
11. ഓയിൽ



പാൻ വെച്ച് ചൂടായാൽ ഓയിൽ ഒഴിച് സവാള നന്നായി വഴറ്റി 3 മത്തെ ചേരുവ ഇട്ട്  വഴറ്റിയ ശേഷം തക്കാളി ഇടുക. നന്നായി ഉടഞ്ഞു കഴിഞ്ഞാൽ മുളക് പൊടി ഇടാം. ഓയിൽ തെളിഞ്ഞു വരുന്ന വരെ  വഴറ്റുക. 6,7 ചേരുവ ഇടുക.  ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഹാഫ് ഗ്ലാസ് വെള്ളം ഒഴിച്  നന്നായി തിളച്ചു വന്നാൽ പുഴുങ്ങിയ കോഴിമുട്ട ചേർക്കുക. മല്ലിയില ചേർക്കുക.



Monday, May 25, 2015

STEAMED RICE DUMPLINGS IN MEAT GRAVY / KOZHIPIDI

ആവശ്യമുള്ള സാധനങ്ങൾ


1. ചിക്കൻ                                1 Kg
2. സവാള                                 5 എണ്ണം
3. ഇഞ്ചി വെളുത്തുള്ളി
   പച്ചമുളക് പേസ്റ്റ്                  4 സ്പൂണ്
4. തക്കാളി                                2 എണ്ണം 
5. മല്ലിപൊടി                             2 സ്പൂണ്
6. മഞ്ഞൾ പൊടി                     1 സ്പൂണ്
7. മുളക് പൊടി                        1 സ്പൂണ്
8. ഗരം മസാല പൊടി               1 സ്പൂണ്
9 . വേപ്പില
10. ഓയിൽ
11. തേങ്ങ പാൽ                       1 കപ്പ്
12. അരിപൊടി                          1 കപ്പ്




                 പാൻ ചൂടായാൽ ഓയിൽ ഒഴിച് സവാള ബ്രൌണ് നിറമാകുന്ന വരെ വഴറ്റി 3 മത്തെ ചേരുവ   ഇടുക. അതിനു ശേഷം തക്കാളി ഇട്ട് നന്നായി ഉടയുന്ന വരെ വഴറ്റി 5 മുതൽ 8 വരെയുള്ള  ചേരുവ  ഇടുക. നന്നായി വഴറ്റി ഒരു ഗ്ലാസ് വെള്ളം ഒഴികുക. വളരെ ചെറുതായി കട്ട് ചെയ്തു വച്ചിരിക്കുന്ന  ചിക്കൻ ഇതിലൊട്ട് ഇടാം. ആവശ്യത്തിനു ഉപ്പ് ചേർക്കുക. നന്നായി ചിക്കൻ വേവിക്കുക. കൂടുതൽ ഗ്രേവി ഉണ്ടെങ്കിൽ നന്നായി വറ്റിക്കുക. വേപ്പില ചേർക്കുക.
   
                                                                     അതിനു ശേഷം പത്തിരി ഉണ്ടാകുന്ന വിധം പൊടി  വാട്ടിയെടുകുക. നന്നായി കുഴച്ച്  വളരെ ചെറിയ ബോൾസ്  ആകുക. എന്നിട്ട്  ആ ബോളിനു നടുവിൽ ഒന്ന് ചെറുതായി അമർത്തുക. ഇതേ പോലെ എല്ലാം ചെയുക. എന്നിട്ട് ആവിയിൽ വേവിചെടുകുക.
                ഇത് ഗ്രെവിയിലേക്ക് ഇടുക. നന്നായി ഒന്ന് തിളപ്പിക്കുക. അതിനുശേഷം നല്ല കട്ടിയുള്ള പാൽ ഒഴികുക. പെട്ടെന്ന് തന്നെ തീ ഓഫ് ചെയുക. കൊഴിപിടി റെഡി.

Thursday, May 21, 2015

MANGO MILK SHAKE


ആവശ്യമുള്ള സാധനങ്ങൾ



മാങ്ങ                               2
തണുത്ത പാൽ               1 ഗ്ലാസ്സ്
പഞ്ചസാര  




3 ചേരുവകളും കൂടി മിക്സിയിൽ അടിച്ചെടുക്കുക.
 




Wednesday, May 20, 2015

MARIE BISCUIT PUDDING

ആവശ്യമുള്ള സാധനങ്ങൾ 


1.Marie Biscuit                        1 പാക്കറ്റ് 
2. പാൽ                                     1 ഗ്ലാസ് 
3. Melted chocolate                  1/2 ഗ്ലാസ് 
4. അണ്ടി പരിപ്പ്  Crush 
                    ചെയ്തത്               

For chocolate sause 

Melted chocolate                  1/2 കപ്പ് 
പാൽ                                     1/2 കപ്പ്   
ഫ്രഷ് ക്രീം                             1/2 കപ്പ്  
കോണ് ഫ്ലവർ                        1 സ്പൂണ് 

      
          Pudding ഉണ്ടാക്കുന്ന പാത്രത്തിൽ biscuit നിരത്തി വെക്കുക. ഗാപ്പ് വരുന്ന സ്ഥലത്ത് Biscuit പൊട്ടിച്ചു വെക്കുക. എന്നിട്ട് 1 ഗ്ലാസ് പാൽ ചൂടാക്കി അതിൽ 1/2 ഗ്ലാസ് Melted chocolate ചേർത്ത്  നന്നായി മിക്സ് ചെയുക. ആ മിക്സ് കുറച്ച്, Biscuit നു മുകളിലേക്ക് ഒഴിക്കുക.അതിനു ശേഷം chocolate സോസ്  ഉണ്ടാക്കണം . അതിനു വേണ്ടി  സോസിന് വേണ്ട ചെരുവുകൾ എല്ലാം നന്നായി മിക്സ് ചെയുക. എന്നിട്ട് ഇത് ചൂടാക്കുക നല്ല തിക്ക് ആവുന്ന വരെ. എന്നിട്ട് ഇ സോസ് biscuit നു മുകളിലേക്ക് ഒഴിക്കുക biscuit കവർ ചെയുന്നത് വരെ. അതിനു മുകളിൽ Crushed cashew nuts വിതറിയിടുക. അതിനു ശേഷം വീണ്ടും Biscuit വെക്കുക അതിനു മുകളിലേക്ക് പാൽ മിക്സ് ഒഴിക്കുക എന്നിട്ട്  ബാക്കിയുള്ള സോസ് ഒഴിക്കുക. Cashew nuts ഇടുക. fridge ൽ സെറ്റ് ആവാൻ വെക്കുക  മിനിമം 5hrs വെക്കണം .




Tuesday, May 19, 2015

SPECIAL EGG CURRY


ആവശ്യമുള്ള സാധനങ്ങൾ



1. കോഴിമുട്ട                                        4
2. സവാള                                            4
3. ഇഞ്ചി പച്ചമുളക് വെളുത്തുള്ളി
                                      പേസ്റ്റ്       3 സ്പൂണ്
4. തക്കാളി                                           2
5. മുളക് പൊടി                                    3/4 സ്പൂണ്
6. മല്ലിപൊടി                                         1 സ്പൂണ്
7. മഞ്ഞൾ പൊടി                                  1/2 സ്പൂണ്
8. ഗരം മസാല പൌഡർ                         3/4 സ്പൂണ്
9. കസൂരി മേത്തി                                  1 സ്പൂണ്
10. മല്ലിയില
11. വേപ്പില
12. ഉപ്പ്
13. ഓയിൽ
14. തേങ്ങ പാൽ                                      1 കപ്പ്




പാൻ വെച്ച്  ചൂടായാൽ ഓയിൽ ഒഴിച്ച് സവാള വഴറ്റുക. ബ്രൌണ് നിറമായാൽ 3 മത്തെ ചേരുവ ഇടുക. അതിനു ശേഷം തക്കാളി ഇട്ട് നന്നായി ഉടയുന്ന വരെ  വഴറ്റുക. എന്നിട്ട് 5 മുതൽ 9 വരെ ഉള്ള ചേരുവകൾ ഇട്ട് വഴറ്റിയ ശേഷം വെള്ളം ഒഴിക്കുക. വേപ്പില ഇടുക. നന്നായി തിളച്ച് വന്നാൽ കോഴിമുട്ട ഉടച്ച് ഒഴിക്കുക. കോഴിമുട്ട വെന്തുകഴിഞ്ഞാൽ കോഴിമുട്ട മറിച്ചിടുക. എന്നിട്ട് വേവിക്കുക.
അതിന് ശേഷം നല്ല കട്ടിയുള്ള തേങ്ങ പാൽ ഒഴിക്കുക. ഉടനെ ഗ്യാസ് ഓഫ് ചെയണം. എന്നിട്ട് മല്ലിയില ഇടാം.

CAULIFLOWER 65 / GOBI 65

ആവശ്യമുള്ള സാധനങ്ങൾ 


കോളിഫ്ലവർ                                        1 
വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക് 
സവാള 2 ( എല്ലാം വളരെ ചെറുതായി 
                അരിഞ്ഞത് )
സോയസോസ്                                      1 സ്പൂണ് 
മുളക് പൊടി ( കാശ്മീരി)                        1 സ്പൂണ് 
വേപ്പില 
മല്ലിയില 
തൈര്                                                     1 സ്പൂണ് 
ഓയിൽ 
ഉപ്പ് 


ബാറ്ററിന് 


മൈദ                                                       3 സ്പൂണ് 
കോണ്ഫ്ലവർ                                          4 സ്പൂണ് 
റെഡ് ചില്ലി പേസ്റ്റ് ( റെഡ് ചില്ലി ചൂട് 
             വെള്ളത്തിൽ  ഇട്ട് വെച്ച് 
             അരച്ചത്).                                    1 സ്പൂണ് 
ഗരം മസാല                                              1/2 സ്പൂണ് 
ബ്ലാക്ക് പെപ്പെർ                                         1 സ്പൂണ്
ഇഞ്ചി വെളുത്തുള്ളി  പേസ്റ്റ്                   1 സ്പൂണ്‍ 

വേപ്പില ( വളരെ ചെറുതായി 
              അരിഞ്ഞത് ).                              1 സ്പൂണ് 
മല്ലിയില ( വളരെ ചെറുതായി 
               അരിഞ്ഞത് ).                              1 സ്പൂണ് 
ഉപ്പ് 
വെള്ളം 
    

                                    ബാറ്റർ തയാറാക്കി അതിൽ ഫ്ലവർ പീസ് മുക്കി പൊരിചെടുക്കുക. പാൻ വെച്ച് ഓയിൽ ഒഴിച്  വെളുത്തുള്ളി ഇഞ്ചി പച്ചമുളക് നന്നായി വഴറ്റുക. അതിലേക് വേപ്പില ഇടുക. സവാളയും. ബ്രൌണ് നിറമാകുന്ന വരെ വഴറ്റുക. എന്നിട്ട് സോയസോസ്  ഒഴിക്കുക. പിന്നെ മുളക് പൊടിയും ഇട്ട് നന്നായി വഴറ്റിയ ശേഷം തൈര് ചേർത്ത് ഇളക്കുക. സ്വല്പം വെള്ളം കൂടി ഒഴിച് തിക്ക് ആയാൽ ഫ്രൈ ചെയ്ത ഫ്ലവർ ഇതിലേക്കിടുക . ഫ്ലവർ ഇ സോസിൽ നന്നായി കോട്ട് ആയാൽ സെർവിംഗ്  പ്ലേറ്റിലോട്ട് മാറ്റാം. മല്ലിയില മുകളിൽ ഇടുക.

              

Monday, May 18, 2015

MANGO PUDDING

ആവശ്യമുള്ള സാധനങ്ങൾ



മാങ്ങ                                              2 എണ്ണം

പാൽ                                               1 കപ്പ്

മിൽക് മൈഡ്    ( or ഷുഗർ )           1/2 കപ്പ്

ജെലാറ്റിൻ                                       2 സ്പൂണ്

  


ജെലാറ്റിൻ ഡബിൾ ബോയിൽ ചെയുക. മിക്സിയിലേക്ക് കട്ട് ചെയ്ത മാങ്ങാ, പാൽ,മിൽക് മൈഡ് ,ജെലാറ്റിൻ  എല്ലാം കൂടി നന്നായി അടികുക. ഇത് പാത്രത്തിലേക്ക് ഒഴിച്ച്   

ഫ്രിഡ് ജിൽ  സെറ്റ് ആവാൻ വെക്കുക. പുഡിംഗ് റെഡി.


Sunday, May 17, 2015

SPICY BEEF PAN CAKE

ആവശ്യമുള്ള സാധനങ്ങൾ


1. ബീഫ് വേവിച്ചത്                                    1/4 kg 
2. സവാള                                                   4 എണ്ണം 
3. ഇഞ്ചി വെളുത്തുള്ളി 
    പച്ചമുളക്  പേസ്റ്റ്                                  3 സ്പൂണ് 
5. മുളക്  പൊടി                                         1/4 സ്പൂണ് 
6. സോയ സോസ്                                      1/2 സ്പൂണ് 
7. ടോമോടോ  സോസ്                               1 സ്പൂണ് 
8. മല്ലിചെപ്പ് ( വളരെ ചെറുതായി 
                   അരിഞ്ഞത് ).                      ആവശ്യത്തിന് 
9. ബ്രെഡ്                                                   4 slice  
10. പാൽ                                                       1  ഗ്ലാസ് 
11. ബ്ലാക്ക് പെപ്പെർ പൌഡർ                         1 സ്പൂണ് 
12. കോഴിമുട്ട                                               4  എണ്ണം 
13. ഉപ്പ് 
14. ഓയിൽ 



ഒരു പാൻ  വെച്ച് നന്നായി ചൂടായാൽ ഓയിൽ ഒഴിച്ച്  സവാള ബ്രൌണ് നിറമാകുന്ന വരെ നന്നായി വഴറ്റുക. അതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്  ഇടുക. നന്നായി വഴറ്റിയ ശേഷം  5 മുതൽ 8  വരെയുള്ള ചേരുവകൾ ചേർക്കുക. ആവശ്യത്തിനു ഉപ്പ് ചേർക്കാം . ബീഫ് വേവിച്ചത് മിൻസ് ചെയുക. മിൻസ് ചെയ്ത ബീഫ്  ഓയിലിൽ  നന്നായി ബ്രൌണ് നിറമാകുന്ന വരെ വഴറ്റുക. ഇത് നേരെത്തെ തയാറാക്കിയ മാസലായിലേക്ക് ചേർക്കുക. നന്നായി മിക്സ് ചെയുക.
                                                     ബ്രെഡ് ,1/2 ഗ്ലാസ് പാൽ , 1/2 സ്പൂണ് ബ്ലാക്ക് പെപ്പെർ ,2 കോഴിമുട്ട , ഉപ്പ്  എല്ലാം കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക. നല്ല തിക്ക് ബാറ്റർ ആയിരികണം. ലൂസ് ആയാൽ ബ്രെഡ് ചേർത്ത്  തിക്ക് ആക്കാം.
                                                     മറ്റൊരു പാൻ വെച്ച്  ചൂടായാൽ സ്വല്പം ഓയിൽ ഒഴിച്  ഇ ബാറ്റർ  ഒഴികുക. ഉടനെ തന്നെ നേരെത്തെ തയാറാക്കി വെച്ച മസാല  ഇതിനുമുകളിൽ വിതറിയിടുക. 
                                                     അതിനുശേഷം 2 കോഴിമുട്ട, 1/2 സ്പൂണ്  പെപ്പെർ, 1/4 ഗ്ലാസ് പാൽ, ഉപ്പ്  മിക്സിയിൽ അടിചെടുകുക. ഇ കൂട്ട് അതിനു മുകളിലേക്ക് ചുറ്റി ഒഴിക്കുക. എന്നിട്ട് ചെറു തീയിൽ മൂടി വെച്ച്  വേവിക്കുക. കുറച്ച്  സമയം കഴിഞ്ഞാൽ മറിച്ചിടുക എന്നിട്ട് വീണ്ടും വേവിക്കുക.

SPICY POTATO CHEESE BALLS

SPICY POTATO CHEESE BALLS



ആവശ്യമുള്ള സാധങ്ങൾ

1. ഉരുളൻ കിഴങ്ങ്                                        4 എണ്ണം
2. സവാള                                                      3 എണ്ണം
3. ഇഞ്ചി വെളുത്തുള്ളി പച്ചമുളക്
     പേസ്റ്റ്                                                       2 സ്പൂണ്
4. ബ്ലാക്ക് പെപ്പെർ പൌഡർ                             1 സ്പൂണ്
5. ഗരം മസാല പൌഡർ                                   1/4 സ്പൂണ് 
6. മഞ്ഞൾ പൊടി                                             1/4 സ്പൂണ്
7. ചീസ്                  
8. ബ്രെഡ് പൊടിച്ചത്
9. കോഴി മുട്ട                                                     2 എണ്ണം
10. ഉപ്പ്
11. ഓയിൽ



ഉരുളൻ കിഴങ്ങ്  ഉപ്പ് ഇട്ട് വേവിക്കുക . ഒരു പാൻ വെച്ച്  ചൂടായാൽ ഓയിൽ ഒഴിച് സവാള വഴറ്റുക. ബ്രൌണ്  നിറമായാൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇടുക. നന്നായി വഴറ്റുക. അതിനുശേഷം  4 മുതൽ 6 വരെയുള്ള ചേരുവകൾ ഇടുക. ആവശ്യത്തിനു ഉപ്പ് ചേർക്കുക. പുഴുങ്ങിയ ഉരുളൻ കിഴങ്ങ് അതിലേക്കിട്ട് നന്നായി മിക്സ് ചെയുക.ഇങ്ങെനെയാണ് മസാല തയാറാക്കുന്ന വിധം.
                                     എന്നിട്ട്  ഇ മസാല, ചെറിയ  പീസ് ചീസ് വെച്ച്  ബോൾസ് ആകുക. മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ്  പൌഡറിട്ട്  തിളച്ച എണ്ണയിൽ പൊരിചെടുകുക.

MIXED FRUIT LASSI


MIXED FRUIT LASSI


ആവശ്യമുള്ള സാധനങ്ങൾ



1. മാങ്ങ                             1/4 കപ്പ്
2. പഴം                                1/4 കപ്പ്            
3. പഞ്ചസാര                      ആവശ്യത്തിന്
4. പുളി ഇല്ലാത്ത  തൈര്    1 കപ്പ്
5. ഐസ് ക്യുബ്സ്                 1/4 കപ്പ് 
6. മാങ്ങ ,പഴം ചെറുതായി
അരിഞ്ഞത്                         ആവശ്യത്തിന്



ഒരു മിക്സിയിലേക്ക്  1 മുതൽ 5 വരെ ഉള്ള സാധങ്ങൾ  നന്നായി അടിച്ചെടുക്കുക  . എന്നിട്ട് ഗ്ലാസിലോട്ട്  സെർവ്  ചെയാം. അതിനുശേഷം അരിഞ്ഞു വെച്ച  ഫ്രൂട്ട് സ്  ഇടാം. സ്വധിഷ്ട്ടമായ ലസ്സി തയാർ.



Saturday, May 16, 2015

STUFFED EGGS

STUFFED  EGGS 



ആവശ്യമുള്ള സാധനങ്ങൾ

1 . കോഴി മുട്ട                                                  4
2 . മയോണയിസ്                                            2സ്പൂണ്
3 . ഗ്രീൻ  ചില്ലി  സോസ്                                  1/ 2  സ്പൂണ്
4 . ടോമോടോ  സോസ്                                   1/ 2  സ്പൂണ്
5 . ബ്ലാക്ക് പെപ്പെർ                                           1 സ്പൂണ്
6 . മല്ലി ഇല ( പൊടിയായി  അരിഞ്ഞത് )        1 1/ 2  സ്പൂണ് 




കോഴി മുട്ട  നന്നായി  പുഴുങ്ങുക . എന്നിട്ട്  മുട്ട  പകുതി ആകുക . അതിനുശേഷം മുട്ടയുടെ മഞ്ഞ നീക്കി  ഒരു ബൌളിലേക്ക്  മാറ്റുക. അതിലേക്ക്  2 മുതൽ 6 വരെയുള്ള ചേരുവകൾ  ചേർക്കുക . നന്നായി  മിക്സ് ചെയുക. എന്നിട്ട് മുട്ടയിലേക്ക്  ഈ കൂട്ട് നിറക്കുക. അതിനു മുകളിൽ ടോമോടോ സോസ് ഡ്രോപ്പ്  ചെയുക .