ആവശ്യമുള്ള സാധനങ്ങൾ
1. കോഴിമുട്ട 4
2. സവാള 4
3. ഇഞ്ചി പച്ചമുളക് വെളുത്തുള്ളി
പേസ്റ്റ് 3 സ്പൂണ്
4. തക്കാളി 2
5. മുളക് പൊടി 3/4 സ്പൂണ്
6. മല്ലിപൊടി 1 സ്പൂണ്
7. മഞ്ഞൾ പൊടി 1/2 സ്പൂണ്
8. ഗരം മസാല പൌഡർ 3/4 സ്പൂണ്
9. കസൂരി മേത്തി 1 സ്പൂണ്
10. മല്ലിയില
11. വേപ്പില
12. ഉപ്പ്
13. ഓയിൽ
14. തേങ്ങ പാൽ 1 കപ്പ്
പാൻ വെച്ച് ചൂടായാൽ ഓയിൽ ഒഴിച്ച് സവാള വഴറ്റുക. ബ്രൌണ് നിറമായാൽ 3 മത്തെ ചേരുവ ഇടുക. അതിനു ശേഷം തക്കാളി ഇട്ട് നന്നായി ഉടയുന്ന വരെ വഴറ്റുക. എന്നിട്ട് 5 മുതൽ 9 വരെ ഉള്ള ചേരുവകൾ ഇട്ട് വഴറ്റിയ ശേഷം വെള്ളം ഒഴിക്കുക. വേപ്പില ഇടുക. നന്നായി തിളച്ച് വന്നാൽ കോഴിമുട്ട ഉടച്ച് ഒഴിക്കുക. കോഴിമുട്ട വെന്തുകഴിഞ്ഞാൽ കോഴിമുട്ട മറിച്ചിടുക. എന്നിട്ട് വേവിക്കുക.
അതിന് ശേഷം നല്ല കട്ടിയുള്ള തേങ്ങ പാൽ ഒഴിക്കുക. ഉടനെ ഗ്യാസ് ഓഫ് ചെയണം. എന്നിട്ട് മല്ലിയില ഇടാം.
No comments:
Post a Comment