ആവശ്യമുള്ള സാധനങ്ങൾ
കോളിഫ്ലവർ 1
വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക്
സവാള 2 ( എല്ലാം വളരെ ചെറുതായി
അരിഞ്ഞത് )
സോയസോസ് 1 സ്പൂണ്
മുളക് പൊടി ( കാശ്മീരി) 1 സ്പൂണ്
വേപ്പില
മല്ലിയില
തൈര് 1 സ്പൂണ്
ഓയിൽ
ഉപ്പ്
ബാറ്ററിന്
മൈദ 3 സ്പൂണ്
കോണ്ഫ്ലവർ 4 സ്പൂണ്
റെഡ് ചില്ലി പേസ്റ്റ് ( റെഡ് ചില്ലി ചൂട്
വെള്ളത്തിൽ ഇട്ട് വെച്ച്
അരച്ചത്). 1 സ്പൂണ്
ഗരം മസാല 1/2 സ്പൂണ്
ബ്ലാക്ക് പെപ്പെർ 1 സ്പൂണ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 സ്പൂണ്‍
വേപ്പില ( വളരെ ചെറുതായി
അരിഞ്ഞത് ). 1 സ്പൂണ്
മല്ലിയില ( വളരെ ചെറുതായി
അരിഞ്ഞത് ). 1 സ്പൂണ്
ഉപ്പ്
വെള്ളം
ബാറ്റർ തയാറാക്കി അതിൽ ഫ്ലവർ പീസ് മുക്കി പൊരിചെടുക്കുക. പാൻ വെച്ച് ഓയിൽ ഒഴിച് വെളുത്തുള്ളി ഇഞ്ചി പച്ചമുളക് നന്നായി വഴറ്റുക. അതിലേക് വേപ്പില ഇടുക. സവാളയും. ബ്രൌണ് നിറമാകുന്ന വരെ വഴറ്റുക. എന്നിട്ട് സോയസോസ് ഒഴിക്കുക. പിന്നെ മുളക് പൊടിയും ഇട്ട് നന്നായി വഴറ്റിയ ശേഷം തൈര് ചേർത്ത് ഇളക്കുക. സ്വല്പം വെള്ളം കൂടി ഒഴിച് തിക്ക് ആയാൽ ഫ്രൈ ചെയ്ത ഫ്ലവർ ഇതിലേക്കിടുക . ഫ്ലവർ ഇ സോസിൽ നന്നായി കോട്ട് ആയാൽ സെർവിംഗ് പ്ലേറ്റിലോട്ട് മാറ്റാം. മല്ലിയില മുകളിൽ ഇടുക.
No comments:
Post a Comment