Monday, May 25, 2015

STEAMED RICE DUMPLINGS IN MEAT GRAVY / KOZHIPIDI

ആവശ്യമുള്ള സാധനങ്ങൾ


1. ചിക്കൻ                                1 Kg
2. സവാള                                 5 എണ്ണം
3. ഇഞ്ചി വെളുത്തുള്ളി
   പച്ചമുളക് പേസ്റ്റ്                  4 സ്പൂണ്
4. തക്കാളി                                2 എണ്ണം 
5. മല്ലിപൊടി                             2 സ്പൂണ്
6. മഞ്ഞൾ പൊടി                     1 സ്പൂണ്
7. മുളക് പൊടി                        1 സ്പൂണ്
8. ഗരം മസാല പൊടി               1 സ്പൂണ്
9 . വേപ്പില
10. ഓയിൽ
11. തേങ്ങ പാൽ                       1 കപ്പ്
12. അരിപൊടി                          1 കപ്പ്




                 പാൻ ചൂടായാൽ ഓയിൽ ഒഴിച് സവാള ബ്രൌണ് നിറമാകുന്ന വരെ വഴറ്റി 3 മത്തെ ചേരുവ   ഇടുക. അതിനു ശേഷം തക്കാളി ഇട്ട് നന്നായി ഉടയുന്ന വരെ വഴറ്റി 5 മുതൽ 8 വരെയുള്ള  ചേരുവ  ഇടുക. നന്നായി വഴറ്റി ഒരു ഗ്ലാസ് വെള്ളം ഒഴികുക. വളരെ ചെറുതായി കട്ട് ചെയ്തു വച്ചിരിക്കുന്ന  ചിക്കൻ ഇതിലൊട്ട് ഇടാം. ആവശ്യത്തിനു ഉപ്പ് ചേർക്കുക. നന്നായി ചിക്കൻ വേവിക്കുക. കൂടുതൽ ഗ്രേവി ഉണ്ടെങ്കിൽ നന്നായി വറ്റിക്കുക. വേപ്പില ചേർക്കുക.
   
                                                                     അതിനു ശേഷം പത്തിരി ഉണ്ടാകുന്ന വിധം പൊടി  വാട്ടിയെടുകുക. നന്നായി കുഴച്ച്  വളരെ ചെറിയ ബോൾസ്  ആകുക. എന്നിട്ട്  ആ ബോളിനു നടുവിൽ ഒന്ന് ചെറുതായി അമർത്തുക. ഇതേ പോലെ എല്ലാം ചെയുക. എന്നിട്ട് ആവിയിൽ വേവിചെടുകുക.
                ഇത് ഗ്രെവിയിലേക്ക് ഇടുക. നന്നായി ഒന്ന് തിളപ്പിക്കുക. അതിനുശേഷം നല്ല കട്ടിയുള്ള പാൽ ഒഴികുക. പെട്ടെന്ന് തന്നെ തീ ഓഫ് ചെയുക. കൊഴിപിടി റെഡി.

No comments:

Post a Comment