1.ബ്രെഡ്
മസാലക്ക് :-
1. സവാള 2
2. ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക് പേസ്റ്റ് 1 സ്പൂണ്
3. മല്ലിയില കുറച്ച്
4 . ഗരം മസാല പൌഡർ 1/2 സ്പൂണ്
5. ചിക്കൻ
( ഉപ്പും കുരുമുളകും
കൂടി ഇട്ട് വേവിച്
grind ചെയ്തത്) 1/2 ബൌൾ ( ചെറിയ ബൌളിൽ)
6. ഗ്രീൻ പീസ് ( വേവിച്ചത്). കുറച്ച്
7. കാരറ്റ് , ഉരുളൻ കിഴങ്ങ്
( വളരെ ചെറുതായി
അരിഞ്ഞ് ഓയിലിൽ
വഴറ്റിയത് ). 1/2 ബൌൾ ( ചെറിയ ബൌളിൽ)
8. ടോമോടോ സോസ് 1/2 സ്പൂണ്
9. സോയ സോസ് 1/2 സ്പൂണ്
10. മുളക് പൊടി ഒരു നുള്ള്
11. ഉപ്പ്
12. ഓയിൽ
ചമന്തിക്:-
തേങ്ങ 1/2 ബൌൾ ( ചെറിയ ബൌളിൽ )
ചുവന്നുള്ളി 4
മല്ലിയില കുറച്ച്
പച്ചമുളക് 3 എണ്ണം
ഉപ്പ് ഇ ചേരുവകൾ എല്ലാം ചേർത്ത് ചമന്തി തയാറാക്കുക.
ബാറ്റർ :-
മൈദ 1 കപ്പ്
ഉപ്പ്
വെള്ളം ആവശ്യത്തിന്
പാൻ വെച്ച് ഓയിൽ ഒഴിച്ച് ചൂടായാൽ സവാള വഴറ്റി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയ ശേഷം വേവിച്ച Grind ചെയ്ത ചിക്കൻ ചേർക്കുക. ഗരം മസാല ,മുളക് പൊടി ,സോസ് മല്ലിയില ഗ്രീൻ പീസ് ,കാരറ്റ് , ഉരുളൻ കിഴങ്ങ് ,ഉപ്പ് എല്ലാം കൂടി മിക്സ് ആവുന്ന വരെ വഴറ്റുക. ഇങ്ങനെ മസാല തയാറാക്കുക. എന്നിട്ട് ഒരു ബ്രെഡ് എടുത്ത് അതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന ചമന്തി നിരത്തുക. ശേഷം അതിനു മുകളിൽ ഒരു ബ്രെഡ് വെച്ച് അതിൽ സോസ് പുരട്ടുക . അതിനുമുകളിൽ ബ്രെഡ് വെച്ച് അതിൽ മസാല കൂട്ട് നിറക്കുക. അതിനുമുകളിൽ ഒരു ബ്രെഡ് കൂടെ വെക്കുക. എന്നിട്ട് ഇത് മെല്ലെ എടുത്ത് തയാറാക്കി വെച്ച ബാറ്ററിൽ മുക്കി . ചൂടായ പാനിൽ സ്വല്പം ഓയിൽ ഒഴിച് എല്ലാ സൈഡും ചുട്ടെടുക്കുക.