ആവശ്യമുള്ള സാധനങ്ങൾ
1. ബീഫ് വേവിച്ചത് 1/4 kg
2. സവാള 4 എണ്ണം
3. ഇഞ്ചി വെളുത്തുള്ളി
പച്ചമുളക് പേസ്റ്റ് 3 സ്പൂണ്
5. മുളക് പൊടി 1/4 സ്പൂണ്
6. സോയ സോസ് 1/2 സ്പൂണ്
7. ടോമോടോ സോസ് 1 സ്പൂണ്
8. മല്ലിചെപ്പ് ( വളരെ ചെറുതായി
അരിഞ്ഞത് ). ആവശ്യത്തിന്
9. ബ്രെഡ് 4 slice
10. പാൽ 1 ഗ്ലാസ്
11. ബ്ലാക്ക് പെപ്പെർ പൌഡർ 1 സ്പൂണ്
12. കോഴിമുട്ട 4 എണ്ണം
13. ഉപ്പ്
14. ഓയിൽ
ഒരു പാൻ വെച്ച് നന്നായി ചൂടായാൽ ഓയിൽ ഒഴിച്ച് സവാള ബ്രൌണ് നിറമാകുന്ന വരെ നന്നായി വഴറ്റുക. അതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇടുക. നന്നായി വഴറ്റിയ ശേഷം 5 മുതൽ 8 വരെയുള്ള ചേരുവകൾ ചേർക്കുക. ആവശ്യത്തിനു ഉപ്പ് ചേർക്കാം . ബീഫ് വേവിച്ചത് മിൻസ് ചെയുക. മിൻസ് ചെയ്ത ബീഫ് ഓയിലിൽ നന്നായി ബ്രൌണ് നിറമാകുന്ന വരെ വഴറ്റുക. ഇത് നേരെത്തെ തയാറാക്കിയ മാസലായിലേക്ക് ചേർക്കുക. നന്നായി മിക്സ് ചെയുക.
ബ്രെഡ് ,1/2 ഗ്ലാസ് പാൽ , 1/2 സ്പൂണ് ബ്ലാക്ക് പെപ്പെർ ,2 കോഴിമുട്ട , ഉപ്പ് എല്ലാം കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക. നല്ല തിക്ക് ബാറ്റർ ആയിരികണം. ലൂസ് ആയാൽ ബ്രെഡ് ചേർത്ത് തിക്ക് ആക്കാം.
മറ്റൊരു പാൻ വെച്ച് ചൂടായാൽ സ്വല്പം ഓയിൽ ഒഴിച് ഇ ബാറ്റർ ഒഴികുക. ഉടനെ തന്നെ നേരെത്തെ തയാറാക്കി വെച്ച മസാല ഇതിനുമുകളിൽ വിതറിയിടുക.
അതിനുശേഷം 2 കോഴിമുട്ട, 1/2 സ്പൂണ് പെപ്പെർ, 1/4 ഗ്ലാസ് പാൽ, ഉപ്പ് മിക്സിയിൽ അടിചെടുകുക. ഇ കൂട്ട് അതിനു മുകളിലേക്ക് ചുറ്റി ഒഴിക്കുക. എന്നിട്ട് ചെറു തീയിൽ മൂടി വെച്ച് വേവിക്കുക. കുറച്ച് സമയം കഴിഞ്ഞാൽ മറിച്ചിടുക എന്നിട്ട് വീണ്ടും വേവിക്കുക.