Tuesday, February 10, 2015

MUTTON MAJBOOS

ആവശ്യമുള്ള സാധനങ്ങൾ 

ആട്ടിറച്ചി                            -   1 kg 
ബസ്മതി അരി                 -  2 കപ്പ്‌ 
ഓയിൽ 
സവാള                                 -  5 
വെളുത്തുള്ളി, ഇഞ്ചി ,
പച്ചമുളക് പേസ്റ്റ്             - 3 സ്പൂണ്‍ 
തക്കാളി                               -  3 
മജ്ബൂസ് പൌഡർ         -  4 സ്പൂണ്‍ 
ഗരം മസാല                         - 1 സ്പൂണ്‍ 
ഉണങ്ങിയ ചെറുനാരങ്ങ - 2 
കാപ്സികം                               1 
ഉരുളന്കിഴങ്ങ്                         2 
ഉപ്പ് 



ഉണ്ടാക്കുന്ന വിധം :
                                                        പാൻ ചൂടായാൽ ഓയിൽ ഒഴിച് സവാള നന്നായി വഴറ്റുക .ബ്രൌണ്‍ നിറമായാൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇടുക. നന്നായി  വഴറ്റി കഴിഞ്ഞ് തക്കാളി ഇടുക. അതിനുശേഷം ഗരം മസാലയും . എന്നിട്ട് മജ്ബൂസ് പൌഡർ ഇടുക. നന്നായി ഇളക്കിയ ശേഷം കഴുകി വെച്ചിരികുന്ന ഇറച്ചി ഇടാം. 2 കപ്പ്‌ അരിക്ക് ആവശ്യമായ 3 കപ്പ്‌ വെള്ളം ഒഴിക്കുക. ഉപ്പ് ആവശ്യത്തിനു ഇടാം.   കാപ്സികം, ഉരുളന്കിഴങ്ങ് മുറിച്ചിടുക . ചെറുനാരങ്ങ പൊളിചിടുക. ഇറച്ചി പകുതി വേവായാൽ  കഴുകി വെച്ചിരിക്കുന അരി ഇടുക. മൂടി വെക്കുക. ഇടക്ക് ഇളക്കി കൊടുക്കുക. വെള്ളം നന്നായി വറ്റിയാൽ മല്ലിചെപ്പ് പൊതിന ഇടാം. സ്വാദിഷ്ടമായ മജ്ബൂസ് റെഡി.  

                  

No comments:

Post a Comment