Tuesday, June 23, 2015

CHICKEN CHEESE ROLL

ചിക്കൻ                              ഉപ്പും കുരുമുളകും ഇട്ട് വേവിച്ച്  grind ചെയ്തത്
സവാള                               3
ഇഞ്ചി വെളുത്തുള്ളി
പച്ചമുളക് പേസ്റ്റ്               2 സ്പൂണ്
മഞ്ഞൾ പൊടി                    1/2 സ്പൂണ്
ടോമോടോ സോസ്            1/2 സ്പൂണ്
സോയ സോസ്                  1/2 സ്പൂണ്
മല്ലിയില അരിഞ്ഞത്
വേവിച്ച ഗ്രീൻ പീസ്              ഒരു പിടി
കാരറ്റ് (പകുതി ),
ഉരുളാൻ കിഴങ്ങ്(പകുതി)    ( രണ്ടും വളരെ ചെറുതായി അരിഞ്ഞ്  കുറച്ചു ഓയിലിൽ നന്നായി വഴറ്റി
                                                എടുത്തത് )
ഉപ്പ്
ചീസ്
ബ്രെഡ് ക്രംസ്
കോഴിമുട്ട.                            3
മൈദ                                    3 സ്പൂണ്
ബ്രെഡ്                                 4 Slice
ഓയിൽ

പാൻ വെച്ച് ഓയിൽ ഒഴിച്ച് ചൂടായാൽ സവാള വഴറ്റി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയ ശേഷം വേവിച്ച Grind ചെയ്ത ചിക്കൻ ചേർക്കുക. മഞ്ഞൾ പൊടി  സോസ്  മല്ലിയില  ഗ്രീൻ പീസ് ,കാരറ്റ് , ഉരുളൻ കിഴങ്ങ് ,ഉപ്പ്  എല്ലാം കൂടി മിക്സ് ആവുന്ന  വരെ വഴറ്റുക.  അതിനുശേഷം ബ്രെഡ് Slice  എടുത്ത് ചപ്പാത്തി റോളർ കൊണ്ട് നന്നായി പരത്തി നന്നായി കനം കുറക്കുക. നന്നായി കനം  കുറയുന്ന വരെ പരത്തുക . നാലു സൈഡും മുറിച്ചു കളഞ്ഞ്  ഇതിൽ മസാല വെച്ച്  അതിനു മുകളിൽ ചീസ് വെച്ച് റോൾ ചെയ്ത് മൈദ (മൈദ  വെള്ളത്തിൽ കലക്കി കട്ടിയിൽ ബാറ്റർ തയാറാക്കുക) പുരട്ടി ഒട്ടിക്കുക. രണ്ടു സൈഡും ഇതേ പോലെ  മൈദ  വെച്ച് ഒട്ടിക്കുക. എന്നിട്ട് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് ക്രംസിൽ കോട്ട് ചെയ്ത് കുറച്ച്  ഓയിലിൽ  പൊരിച്ചെടുക്കുക .

Sunday, June 21, 2015

EGG STUFFED POTATO

Iകോഴിമുട്ട                   പുഴുങ്ങിയത്
ഉരുളൻ കിഴങ്ങ്                  3
സവാള                                3
ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി  പേസ്റ്റ്        2 സ്പൂണ്
മല്ലിയില  ചെറുതായി
            അരിഞ്ഞത്
ഗരം മസാല
മഞ്ഞൾ  പൊടി                     1/2 സ്പൂണ്
ഉപ്പ്
കോഴിമുട്ട
ബ്രെഡ് ക്രംസ്


പാൻ ചൂടായാൽ ഓയിൽ ഒഴിച്  സവാള വഴറ്റുക. നന്നായി വഴറ്റി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർക്കുക. ഗരം മസാല ,ഉപ്പ് , മഞ്ഞൾ പൊടി  ചേർക്കുക . പുഴുങ്ങിയ ഉരുളാൻ കിഴങ്ങ് ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയുക. മല്ലിയില ചേർക്കാം . ഇ മിക്സ് പുഴുങ്ങിയ മുട്ടയിൽ പൊതിഞ്ഞ്  മുട്ടയുടെ വെള്ളയിൽ മുക്കി  ബ്രെഡ് ക്രംസിൽ കോട്ട് ചെയ്ത് ഫ്രൈ ചെയ്തെടുക്കുക.

Saturday, June 20, 2015

HAREES

ഗോതന്പ്                               1/2 Kg
മട്ടൻ                                       1/2 Kg
ഏലക്ക പൊടി          
ഒലിവ്  ഓയിൽ



ഗോതന്പും മട്ടനും കൂടി  വെള്ളം ഒഴിച്ച് വേവിക്കുക. നന്നായി വേവണം. ഇറച്ചിയും ഗോതന്പും നന്നായി ഉടയണം . ആവശ്യമെങ്കിൽ ഇടക്ക് ചൂടു വെള്ളം ചേർക്കാം. ഏലക്ക പൊടി ഉപ്പ്  ചേർക്കുക .
നന്നായി വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് ബീറ്റർ വെച്ച് നന്നായി ഉടക്കുക. സെർവ്  ചെയുന്പോൾ ഒലിവ് ഓയിൽ ഒഴിക്കാം.

Friday, June 19, 2015

ONION RINGS

ആവശ്യമുള്ള സാധനങ്ങൾ 


സവാള                    റൌണ്ടിൽ  കട്ട് ചെയ്തത് 
ബ്രെഡ് ക്രംസ്        

ബാറ്റർ തയാറാക്കുന്ന വിധം 

മൈദ                      5 സ്പൂണ് 
കോണ് ഫ്ലവർ        2 സ്പൂണ് 
വെളുത്തുള്ളി 
ഇഞ്ചി 
പച്ചമുളക്  പേസ്റ്റ്  2 സ്പൂണ് 
തൈര്                     3 സ്പൂണ്
ഉപ്പ് 
മുളക് പൊടി           1/2 സ്പൂണ് 


ബാറ്റർ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് സവാള ഇ ബാറ്ററിൽ മുക്കി ബ്രെഡ് ക്രംസിൽ കോട്ട് ചെയ്ത് ഫ്രൈ ചെയ്തെടുക്കുക.

Wednesday, May 27, 2015

CHICKEN CUTLET

ആവശ്യമുള്ള സാധനങ്ങൾ


ചിക്കൻ  (Boneless )
സവാള                                  5
ഇഞ്ചി വെളുത്തുള്ളി
പച്ചമുളക്  പേസ്റ്റ്                3 സ്പൂണ്
പെപ്പെർ പൌഡർ                   1 സ്പൂണ്
ഉരുളൻ കിഴങ്ങ്                    3 എണ്ണം വലുത്
മല്ലിയില
ഉപ്പ്
ഓയിൽ
ബ്രെഡ് പൌഡർ
കോഴിമുട്ട



പാൻ വെച്ച്  ചൂടായാൽ ഓയിൽ ഒഴിച് സവാള വഴറ്റുക. എനിട്ട് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇടുക. നന്നായി വഴറ്റി പെപ്പെർ പൌഡർ മല്ലിയില  ചേർക്കുക.  ഉരുളൻ കിഴങ്ങ് പുഴുങ്ങി ഉടചതും, ചിക്കൻ ഉപ്പും കുരുമുളകും കൂടി വേവിച്ചിട്ട് grind ചെയ്തതും ചേർക്കുക . ആവശ്യത്തിനു ഉപ്പും. നന്നായി മിക്സ് ചെയ്ത് ചെറിയതായി റൌണ്ട് shape ൽ  പരത്തുക. എന്നിട്ട് ഇത് കോഴിമുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് പൊടിയിൽ കോട്ട് ചെയ്ത് തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക . 

CRAB MASALA

ആവശ്യമുള്ള സാധനങ്ങൾ 


1. Crab                                                          1 Kg 
2. സവാള                                                      5 എണ്ണം 
3. വെളുത്തുള്ളി ഇഞ്ചി പച്ചമുളക്  പേസ്റ്റ്  4 സ്പൂണ് 
4. തക്കാളി                                                    3 എണ്ണം 
5. മുളക് പൊടി                                             1 സ്പൂണ് 
6. മല്ലിപൊടി                                                  1 സ്പൂണ് 
7. മഞ്ഞൾ പൊടി                                          1/2 സ്പൂണ് 
8. ഗരം മസാല പൌഡർ                                1 സ്പൂണ് 
9. പെപ്പെർ പൌഡർ                                       1/2 സ്പൂണ് 
10. തേങ്ങ പാൽ                                           1/2 ഗ്ലാസ് 
12. കാപ്സികം                                                 1 
13. ഉപ്പ് 
14. ഓയിൽ 
15. മല്ലിയില 



പാൻ വെച്ച് ചൂടായാൽ ഓയിൽ ഒഴിച് സവാള നന്നായി വഴറ്റി 3 മത്തെ ചേരുവ ഇട്ട്  വഴറ്റിയ ശേഷം തക്കാളി ഇടുക. നന്നായി ഉടഞ്ഞു കഴിഞ്ഞാൽ  5 മുതൽ  9 വരെയുള്ള ചേരുവകൾ ഇടാം. ഓയിൽ തെളിഞ്ഞു വരുന്ന വരെ  വഴറ്റുക.  ആവശ്യത്തിന് ഉപ്പ് ചേർക്കുക.  സ്വൽപം  വെള്ളം ഒഴിച്ച് തിളപ്പിച് തിക്ക് ഗ്രേവി ആക്കുക. കാപ്സികം ചേർക്കുക. അതിനു ശേഷം പുഴുങ്ങിയ CRAB ഇതിലേക് ഇട്ട് തിളപിക്കുക. എന്നിട്ട് കട്ടി തേങ്ങ പാൽ ഒഴിക്കുക.പെട്ടെന്ന് തന്നെ ഗ്യാസ് ഓഫ് ചെയുക. മല്ലിയില ഇടുക.

Tuesday, May 26, 2015

EGG ROAST

ആവശ്യമുള്ള സാധനങ്ങൾ



1. കോഴിമുട്ട                               4
2. സവാള                                   5  എണ്ണം
3. ഇഞ്ചി വെളുത്തുള്ളി
    പച്ചമുളക്                               3 സ്പൂണ്
5.തക്കാളി                                 3  എണ്ണം
6. മുളക് പൊടി                          1 സ്പൂണ്
7. ഗരം മസാല പൌഡർ             1 സ്പൂണ്
8. പെപ്പെർ പൌഡർ                    1 സ്പൂണ്
9. മല്ലിയില
10. ഉപ്പ്
11. ഓയിൽ



പാൻ വെച്ച് ചൂടായാൽ ഓയിൽ ഒഴിച് സവാള നന്നായി വഴറ്റി 3 മത്തെ ചേരുവ ഇട്ട്  വഴറ്റിയ ശേഷം തക്കാളി ഇടുക. നന്നായി ഉടഞ്ഞു കഴിഞ്ഞാൽ മുളക് പൊടി ഇടാം. ഓയിൽ തെളിഞ്ഞു വരുന്ന വരെ  വഴറ്റുക. 6,7 ചേരുവ ഇടുക.  ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഹാഫ് ഗ്ലാസ് വെള്ളം ഒഴിച്  നന്നായി തിളച്ചു വന്നാൽ പുഴുങ്ങിയ കോഴിമുട്ട ചേർക്കുക. മല്ലിയില ചേർക്കുക.