Tuesday, February 10, 2015

CARROT POLA

ആവശ്യമുള്ള സാധനങ്ങൾ


കാരറ്റ്                          2
മുട്ട                                 3
പാൽപൊടി               5 സ്പൂണ്‍
പഞ്ചസാര                   4-5 സ്പൂണ്‍
മൈദ                              1 സ്പൂണ്‍
ഏലക്ക
പൊടിച്ചത്                   ഒരു നുള്ള്
നെയ്യ്                               1 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം :
                                    കാരറ്റ് വെള്ളം ഒഴിച് വേവിക്കുക. ചൂടാറി കഴിഞ്ഞ് മിക്സിയിൽ മുട്ട കൂട്ടി നന്നായി അരക്കുക. അതിനുശേഷം അതിലേക് ബാക്കി ചേരുവകൾ ചേർത് അരകുക. എന്നിട്ട് കൂക്കർ ചൂടാക്കി നെയ്യ് ഒഴികുക. ചൂടായാൽ അരപ്പ് അതിലേക് ഒഴികുക.വിസൽ ഇടാതെ മൂടിവെച്  20 മിനിറ്റ് വേവിക്കുക. 10 മിനിറ്റ് കഴിഞ്ഞാൽ വറുത്ത മുന്തിരി ഇടുക. എനിട്ട് വീണ്ടും 10 മിനിറ്റ് വെക്കുക. സ്വതിഷ്ടമായ കാരറ്റ് പോള റെഡി . ചൂടോടെ അല്ലെങ്കിൽ തണുപ്പിച്ചും കഴിക്കാം.

                          

MUTTON MAJBOOS

ആവശ്യമുള്ള സാധനങ്ങൾ 

ആട്ടിറച്ചി                            -   1 kg 
ബസ്മതി അരി                 -  2 കപ്പ്‌ 
ഓയിൽ 
സവാള                                 -  5 
വെളുത്തുള്ളി, ഇഞ്ചി ,
പച്ചമുളക് പേസ്റ്റ്             - 3 സ്പൂണ്‍ 
തക്കാളി                               -  3 
മജ്ബൂസ് പൌഡർ         -  4 സ്പൂണ്‍ 
ഗരം മസാല                         - 1 സ്പൂണ്‍ 
ഉണങ്ങിയ ചെറുനാരങ്ങ - 2 
കാപ്സികം                               1 
ഉരുളന്കിഴങ്ങ്                         2 
ഉപ്പ് 



ഉണ്ടാക്കുന്ന വിധം :
                                                        പാൻ ചൂടായാൽ ഓയിൽ ഒഴിച് സവാള നന്നായി വഴറ്റുക .ബ്രൌണ്‍ നിറമായാൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇടുക. നന്നായി  വഴറ്റി കഴിഞ്ഞ് തക്കാളി ഇടുക. അതിനുശേഷം ഗരം മസാലയും . എന്നിട്ട് മജ്ബൂസ് പൌഡർ ഇടുക. നന്നായി ഇളക്കിയ ശേഷം കഴുകി വെച്ചിരികുന്ന ഇറച്ചി ഇടാം. 2 കപ്പ്‌ അരിക്ക് ആവശ്യമായ 3 കപ്പ്‌ വെള്ളം ഒഴിക്കുക. ഉപ്പ് ആവശ്യത്തിനു ഇടാം.   കാപ്സികം, ഉരുളന്കിഴങ്ങ് മുറിച്ചിടുക . ചെറുനാരങ്ങ പൊളിചിടുക. ഇറച്ചി പകുതി വേവായാൽ  കഴുകി വെച്ചിരിക്കുന അരി ഇടുക. മൂടി വെക്കുക. ഇടക്ക് ഇളക്കി കൊടുക്കുക. വെള്ളം നന്നായി വറ്റിയാൽ മല്ലിചെപ്പ് പൊതിന ഇടാം. സ്വാദിഷ്ടമായ മജ്ബൂസ് റെഡി.