Thursday, June 25, 2015

MIXED FRUIT JUICE

മാങ്ങ
ആപ്പിൾ
പഴം
കാരറ്റ്
പഞ്ചസാര
പാൽ
 

ഓരോന്നും seperate പാലും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. 

Wednesday, June 24, 2015

BREAD NIRACHATH

1.ബ്രെഡ്     

                  
 മസാലക്ക് :-
1. സവാള                           2 
2. ഇഞ്ചി 
    വെളുത്തുള്ളി 
    പച്ചമുളക് പേസ്റ്റ്           1 സ്പൂണ് 
3. മല്ലിയില                          കുറച്ച് 
4 . ഗരം മസാല പൌഡർ      1/2 സ്പൂണ് 
5. ചിക്കൻ 
     ( ഉപ്പും കുരുമുളകും  
       കൂടി ഇട്ട് വേവിച് 
       grind  ചെയ്തത്)               1/2 ബൌൾ (  ചെറിയ ബൌളിൽ)
6. ഗ്രീൻ പീസ് ( വേവിച്ചത്).     കുറച്ച് 
7. കാരറ്റ് , ഉരുളൻ കിഴങ്ങ് 
    ( വളരെ ചെറുതായി 
       അരിഞ്ഞ്  ഓയിലിൽ 
        വഴറ്റിയത് ).                     1/2 ബൌൾ ( ചെറിയ ബൌളിൽ)
8. ടോമോടോ സോസ്             1/2 സ്പൂണ് 
9. സോയ സോസ്                    1/2 സ്പൂണ് 
10. മുളക് പൊടി                       ഒരു നുള്ള് 
11. ഉപ്പ് 
12. ഓയിൽ 

ചമന്തിക്:-
തേങ്ങ              1/2 ബൌൾ ( ചെറിയ ബൌളിൽ )
ചുവന്നുള്ളി      4  
മല്ലിയില           കുറച്ച് 
പച്ചമുളക്         3 എണ്ണം 
ഉപ്പ്                 ഇ ചേരുവകൾ എല്ലാം ചേർത്ത് ചമന്തി തയാറാക്കുക.
  
ബാറ്റർ :-
മൈദ             1 കപ്പ് 
ഉപ്പ് 
വെള്ളം          ആവശ്യത്തിന് 

പാൻ വെച്ച് ഓയിൽ ഒഴിച്ച് ചൂടായാൽ സവാള വഴറ്റി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയ ശേഷം വേവിച്ച Grind ചെയ്ത ചിക്കൻ ചേർക്കുക. ഗരം മസാല ,മുളക് പൊടി ,സോസ്  മല്ലിയില  ഗ്രീൻ പീസ് ,കാരറ്റ് , ഉരുളൻ കിഴങ്ങ് ,ഉപ്പ്  എല്ലാം കൂടി മിക്സ് ആവുന്ന  വരെ വഴറ്റുക.  ഇങ്ങനെ മസാല തയാറാക്കുക. എന്നിട്ട് ഒരു ബ്രെഡ് എടുത്ത് അതിലേക്ക്  തയാറാക്കി വെച്ചിരിക്കുന്ന ചമന്തി നിരത്തുക. ശേഷം അതിനു മുകളിൽ ഒരു ബ്രെഡ് വെച്ച് അതിൽ  സോസ്  പുരട്ടുക . അതിനുമുകളിൽ ബ്രെഡ്  വെച്ച്  അതിൽ മസാല കൂട്ട് നിറക്കുക. അതിനുമുകളിൽ ഒരു ബ്രെഡ് കൂടെ വെക്കുക. എന്നിട്ട് ഇത് മെല്ലെ എടുത്ത് തയാറാക്കി വെച്ച  ബാറ്ററിൽ മുക്കി . ചൂടായ പാനിൽ സ്വല്പം ഓയിൽ ഒഴിച് എല്ലാ സൈഡും ചുട്ടെടുക്കുക.

Tuesday, June 23, 2015

CHICKEN CHEESE ROLL

ചിക്കൻ                              ഉപ്പും കുരുമുളകും ഇട്ട് വേവിച്ച്  grind ചെയ്തത്
സവാള                               3
ഇഞ്ചി വെളുത്തുള്ളി
പച്ചമുളക് പേസ്റ്റ്               2 സ്പൂണ്
മഞ്ഞൾ പൊടി                    1/2 സ്പൂണ്
ടോമോടോ സോസ്            1/2 സ്പൂണ്
സോയ സോസ്                  1/2 സ്പൂണ്
മല്ലിയില അരിഞ്ഞത്
വേവിച്ച ഗ്രീൻ പീസ്              ഒരു പിടി
കാരറ്റ് (പകുതി ),
ഉരുളാൻ കിഴങ്ങ്(പകുതി)    ( രണ്ടും വളരെ ചെറുതായി അരിഞ്ഞ്  കുറച്ചു ഓയിലിൽ നന്നായി വഴറ്റി
                                                എടുത്തത് )
ഉപ്പ്
ചീസ്
ബ്രെഡ് ക്രംസ്
കോഴിമുട്ട.                            3
മൈദ                                    3 സ്പൂണ്
ബ്രെഡ്                                 4 Slice
ഓയിൽ

പാൻ വെച്ച് ഓയിൽ ഒഴിച്ച് ചൂടായാൽ സവാള വഴറ്റി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയ ശേഷം വേവിച്ച Grind ചെയ്ത ചിക്കൻ ചേർക്കുക. മഞ്ഞൾ പൊടി  സോസ്  മല്ലിയില  ഗ്രീൻ പീസ് ,കാരറ്റ് , ഉരുളൻ കിഴങ്ങ് ,ഉപ്പ്  എല്ലാം കൂടി മിക്സ് ആവുന്ന  വരെ വഴറ്റുക.  അതിനുശേഷം ബ്രെഡ് Slice  എടുത്ത് ചപ്പാത്തി റോളർ കൊണ്ട് നന്നായി പരത്തി നന്നായി കനം കുറക്കുക. നന്നായി കനം  കുറയുന്ന വരെ പരത്തുക . നാലു സൈഡും മുറിച്ചു കളഞ്ഞ്  ഇതിൽ മസാല വെച്ച്  അതിനു മുകളിൽ ചീസ് വെച്ച് റോൾ ചെയ്ത് മൈദ (മൈദ  വെള്ളത്തിൽ കലക്കി കട്ടിയിൽ ബാറ്റർ തയാറാക്കുക) പുരട്ടി ഒട്ടിക്കുക. രണ്ടു സൈഡും ഇതേ പോലെ  മൈദ  വെച്ച് ഒട്ടിക്കുക. എന്നിട്ട് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് ക്രംസിൽ കോട്ട് ചെയ്ത് കുറച്ച്  ഓയിലിൽ  പൊരിച്ചെടുക്കുക .

Sunday, June 21, 2015

EGG STUFFED POTATO

Iകോഴിമുട്ട                   പുഴുങ്ങിയത്
ഉരുളൻ കിഴങ്ങ്                  3
സവാള                                3
ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി  പേസ്റ്റ്        2 സ്പൂണ്
മല്ലിയില  ചെറുതായി
            അരിഞ്ഞത്
ഗരം മസാല
മഞ്ഞൾ  പൊടി                     1/2 സ്പൂണ്
ഉപ്പ്
കോഴിമുട്ട
ബ്രെഡ് ക്രംസ്


പാൻ ചൂടായാൽ ഓയിൽ ഒഴിച്  സവാള വഴറ്റുക. നന്നായി വഴറ്റി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർക്കുക. ഗരം മസാല ,ഉപ്പ് , മഞ്ഞൾ പൊടി  ചേർക്കുക . പുഴുങ്ങിയ ഉരുളാൻ കിഴങ്ങ് ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയുക. മല്ലിയില ചേർക്കാം . ഇ മിക്സ് പുഴുങ്ങിയ മുട്ടയിൽ പൊതിഞ്ഞ്  മുട്ടയുടെ വെള്ളയിൽ മുക്കി  ബ്രെഡ് ക്രംസിൽ കോട്ട് ചെയ്ത് ഫ്രൈ ചെയ്തെടുക്കുക.

Saturday, June 20, 2015

HAREES

ഗോതന്പ്                               1/2 Kg
മട്ടൻ                                       1/2 Kg
ഏലക്ക പൊടി          
ഒലിവ്  ഓയിൽ



ഗോതന്പും മട്ടനും കൂടി  വെള്ളം ഒഴിച്ച് വേവിക്കുക. നന്നായി വേവണം. ഇറച്ചിയും ഗോതന്പും നന്നായി ഉടയണം . ആവശ്യമെങ്കിൽ ഇടക്ക് ചൂടു വെള്ളം ചേർക്കാം. ഏലക്ക പൊടി ഉപ്പ്  ചേർക്കുക .
നന്നായി വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് ബീറ്റർ വെച്ച് നന്നായി ഉടക്കുക. സെർവ്  ചെയുന്പോൾ ഒലിവ് ഓയിൽ ഒഴിക്കാം.

Friday, June 19, 2015

ONION RINGS

ആവശ്യമുള്ള സാധനങ്ങൾ 


സവാള                    റൌണ്ടിൽ  കട്ട് ചെയ്തത് 
ബ്രെഡ് ക്രംസ്        

ബാറ്റർ തയാറാക്കുന്ന വിധം 

മൈദ                      5 സ്പൂണ് 
കോണ് ഫ്ലവർ        2 സ്പൂണ് 
വെളുത്തുള്ളി 
ഇഞ്ചി 
പച്ചമുളക്  പേസ്റ്റ്  2 സ്പൂണ് 
തൈര്                     3 സ്പൂണ്
ഉപ്പ് 
മുളക് പൊടി           1/2 സ്പൂണ് 


ബാറ്റർ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് സവാള ഇ ബാറ്ററിൽ മുക്കി ബ്രെഡ് ക്രംസിൽ കോട്ട് ചെയ്ത് ഫ്രൈ ചെയ്തെടുക്കുക.