Sunday, January 7, 2018

SWEET CHATTI PATHIRI


മൈദ          1  കപ്പ്
മുട്ട             7 എണ്ണം
പാൽ           ഹാഫ് കപ്പ്
പഞ്ചസാര   ആവശ്യത്തിന്
തേങ്ങ          1/4  കപ്പ്
അണ്ടിപരിപ്പ്
മുന്തിരി
Ghee
ഉപ്പ്



തയ്യാറാക്കുന്ന വിധം :
                                       പാനിൽ Ghee ഒഴിച്ച്  അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കുക . അത് നീക്കി വെക്കുക അതിനുശേഷം 4 മുട്ടയും ആവശ്യത്തിനനുസരിച് പഞ്ചസാരയും നന്നായി മിക്സ് ചെയ്ത് പാനിൽ ചിക്കി എടുക്കുക അതിലേക് തേങ്ങ ഇട്ട് നന്നായി ഇളക്കുക മാറ്റി വെച്ച അണ്ടിപ്പരിപ്പ് മുന്തിരി  ചേർക്കാം. ഇതാണ് filling. ഇനി മൈദയും ഒരു മുട്ടയും പാലും ഒരു നുള്ള് ഉപ്പും ചേർത്ത്  നന്നായി മിക്സിയിൽ അടിക്കുക. എന്നിട്ട്  ദോശ പാൻ വെച്ച് കനം കുറച് ചെറിയ ദോശകൾ ഉണ്ടാക്കി  വെക്കുക . അതിനു ശേഷം 2 മുട്ടയും സ്വല്പം പാലും ഒഴിച് നന്നായി മിക്സ് ചെയ്തതിലെക്  ദോശ എടുത്ത് രണ്ടു സൈഡും മുക്കി ghee പുരട്ടി വെച്ച പാനിലേക് വെക്കുക അതിനു മുകളിൽ നേരെത്തെ തയ്യാറാക്കി വെച്ച കൂട്ട് ഇടുക അതിനു മുകളിൽ വീണ്ടും ഇതേ പോലെ repeat ചെയുക. (5 ലയർ ആണ് ഞാൻ ചെയ്തത് )ബാക്കിയുള്ള മുട്ടയുടെ മിക്സ് സൈഡിലേക് ഒഴിച്ച് കൊടുക്കാം. മൂടി വെച്  ചെറുതീയിൽ 10mnt വെക്കുക . എന്നിട്ട്  മറിച്ചിടുക വീണ്ടും 10mnt വെക്കുക . ചൂടാറി കഴിഞ്ഞ് സെർവ് ചെയ്യാം ( വേണമെങ്കിൽ അരിക് കട്ട് ചെയ്ത്  square shapel വെക്കാം.)