Sunday, January 7, 2018

SWEET CHATTI PATHIRI


മൈദ          1  കപ്പ്
മുട്ട             7 എണ്ണം
പാൽ           ഹാഫ് കപ്പ്
പഞ്ചസാര   ആവശ്യത്തിന്
തേങ്ങ          1/4  കപ്പ്
അണ്ടിപരിപ്പ്
മുന്തിരി
Ghee
ഉപ്പ്



തയ്യാറാക്കുന്ന വിധം :
                                       പാനിൽ Ghee ഒഴിച്ച്  അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കുക . അത് നീക്കി വെക്കുക അതിനുശേഷം 4 മുട്ടയും ആവശ്യത്തിനനുസരിച് പഞ്ചസാരയും നന്നായി മിക്സ് ചെയ്ത് പാനിൽ ചിക്കി എടുക്കുക അതിലേക് തേങ്ങ ഇട്ട് നന്നായി ഇളക്കുക മാറ്റി വെച്ച അണ്ടിപ്പരിപ്പ് മുന്തിരി  ചേർക്കാം. ഇതാണ് filling. ഇനി മൈദയും ഒരു മുട്ടയും പാലും ഒരു നുള്ള് ഉപ്പും ചേർത്ത്  നന്നായി മിക്സിയിൽ അടിക്കുക. എന്നിട്ട്  ദോശ പാൻ വെച്ച് കനം കുറച് ചെറിയ ദോശകൾ ഉണ്ടാക്കി  വെക്കുക . അതിനു ശേഷം 2 മുട്ടയും സ്വല്പം പാലും ഒഴിച് നന്നായി മിക്സ് ചെയ്തതിലെക്  ദോശ എടുത്ത് രണ്ടു സൈഡും മുക്കി ghee പുരട്ടി വെച്ച പാനിലേക് വെക്കുക അതിനു മുകളിൽ നേരെത്തെ തയ്യാറാക്കി വെച്ച കൂട്ട് ഇടുക അതിനു മുകളിൽ വീണ്ടും ഇതേ പോലെ repeat ചെയുക. (5 ലയർ ആണ് ഞാൻ ചെയ്തത് )ബാക്കിയുള്ള മുട്ടയുടെ മിക്സ് സൈഡിലേക് ഒഴിച്ച് കൊടുക്കാം. മൂടി വെച്  ചെറുതീയിൽ 10mnt വെക്കുക . എന്നിട്ട്  മറിച്ചിടുക വീണ്ടും 10mnt വെക്കുക . ചൂടാറി കഴിഞ്ഞ് സെർവ് ചെയ്യാം ( വേണമെങ്കിൽ അരിക് കട്ട് ചെയ്ത്  square shapel വെക്കാം.)

Friday, February 10, 2017

Mango pudding

ആവശ്യമുള്ള  സാധനങ്ങൾ


1 പാൽ                -  പാക്കറ്റ്
2 ഫ്രഷ്  ക്രീം      -   ഒരു ടിൻ
3 പഞ്ചസാര       -   ആവശ്യത്തിന്
4 മാങ്കോ പൾപ്പ്   -  ഒരു കപ്പ്
5 മിൽക്ക് മൈഡ് - ഒരു ടിൻ
   ജലാറ്റിൻ         -   3 സ്പൂൺ

ഒന്ന് മുതൽ 5 വരെ ഉള്ളത് എല്ലാം കൂടി ബീറ്റ് ചെയ്യുക. എന്നിട്ട്  ജലാറ്റിൻ ഡബിൾ ബോയിൽ  ചെയ്ത്    ബീറ്റ്  ചെയ്ത  മിക്സിനൊപ്പം ചേർക്കുക. ഫ്രിഡ്ജിൽ  സെറ്റ് ചെയാന് വെക്കുക.😋😋

Monday, December 19, 2016

DRAGON CHICKEN


For preparing special dragon chicken, mix chicken, egg and corn flour.Deep fry it in oil and keep aside.In pan, pour oil.Fry ginger, garlic and chilly flakes.Add onion, capsicum and fry..Add tomato sauce, oyster sauce, pepper and salt.Add little water. Add the chicken pieces.Mix well until chicken is coated well.Special dragon chicken is ready. 

Wednesday, July 1, 2015

IRACHI ADA

ചിക്കൻ                എല്ലില്ലാതെ  വളരെ ചെറുതായി കട്ട് ചെയ്ത്  മുളക് പൊടി  മഞ്ഞൾ
                               പൊടി ഉപ്പ് ചേർത്ത്  കായം പുരട്ടി പൊരിച്ചത്
സവാള.                  3 എണ്ണം
ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി
പേസ്റ്റ്                        2 സ്പൂണ്
ടോമോടോ സോസ്     1 സ്പൂണ്
ഓയിൽ


ചപ്പാത്തി തയാറാക്കുന്നതിന്


ഗോതന്പ്  പൊടി       ഹാഫ് ഗ്ലാസ്
മൈദ                         1/4 ഗ്ലാസ്
വെള്ളം
ഉപ്പ്
 എല്ലാം മിക്സ് ചെയ്ത് ചപ്പാത്തിക്ക് കുഴകുന്ന പോലെ കുഴചെടുകുക. എനിട്ട് ചെറിയ ബോൾസ്  ആക്കി  പരത്തുക.


പാൻ വെച്ച് ചൂടായാൽ ഓയിൽ ഒഴിച് സവാള നനായി വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ,ഉപ്പ് , ഗരം  മസാല പൌഡർ ചേർക്കുക .  നന്നായി വഴറ്റി വന്നാൽ ടോമോടോ സോസ് ചേർക്കുക.  ശേഷം പൊരിച് വെച്ച ചിക്കൻ ചേർക്കുക .
 ചപ്പാത്തിയിൽ ഇ മസാല കൂട്ട് വെച്ച് നടു മടക്കുക ശേഷം അറ്റം അമർത്തുക . പിന്നീട് ഫോർക്ക് വെച്ച് അറ്റം അമർത്തി കൊടുക്കുക. ഇത് തിളച്ച എണ്ണയിൽ പൊരിചെടുക്കുക.




Thursday, June 25, 2015

MIXED FRUIT JUICE

മാങ്ങ
ആപ്പിൾ
പഴം
കാരറ്റ്
പഞ്ചസാര
പാൽ
 

ഓരോന്നും seperate പാലും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. 

Wednesday, June 24, 2015

BREAD NIRACHATH

1.ബ്രെഡ്     

                  
 മസാലക്ക് :-
1. സവാള                           2 
2. ഇഞ്ചി 
    വെളുത്തുള്ളി 
    പച്ചമുളക് പേസ്റ്റ്           1 സ്പൂണ് 
3. മല്ലിയില                          കുറച്ച് 
4 . ഗരം മസാല പൌഡർ      1/2 സ്പൂണ് 
5. ചിക്കൻ 
     ( ഉപ്പും കുരുമുളകും  
       കൂടി ഇട്ട് വേവിച് 
       grind  ചെയ്തത്)               1/2 ബൌൾ (  ചെറിയ ബൌളിൽ)
6. ഗ്രീൻ പീസ് ( വേവിച്ചത്).     കുറച്ച് 
7. കാരറ്റ് , ഉരുളൻ കിഴങ്ങ് 
    ( വളരെ ചെറുതായി 
       അരിഞ്ഞ്  ഓയിലിൽ 
        വഴറ്റിയത് ).                     1/2 ബൌൾ ( ചെറിയ ബൌളിൽ)
8. ടോമോടോ സോസ്             1/2 സ്പൂണ് 
9. സോയ സോസ്                    1/2 സ്പൂണ് 
10. മുളക് പൊടി                       ഒരു നുള്ള് 
11. ഉപ്പ് 
12. ഓയിൽ 

ചമന്തിക്:-
തേങ്ങ              1/2 ബൌൾ ( ചെറിയ ബൌളിൽ )
ചുവന്നുള്ളി      4  
മല്ലിയില           കുറച്ച് 
പച്ചമുളക്         3 എണ്ണം 
ഉപ്പ്                 ഇ ചേരുവകൾ എല്ലാം ചേർത്ത് ചമന്തി തയാറാക്കുക.
  
ബാറ്റർ :-
മൈദ             1 കപ്പ് 
ഉപ്പ് 
വെള്ളം          ആവശ്യത്തിന് 

പാൻ വെച്ച് ഓയിൽ ഒഴിച്ച് ചൂടായാൽ സവാള വഴറ്റി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയ ശേഷം വേവിച്ച Grind ചെയ്ത ചിക്കൻ ചേർക്കുക. ഗരം മസാല ,മുളക് പൊടി ,സോസ്  മല്ലിയില  ഗ്രീൻ പീസ് ,കാരറ്റ് , ഉരുളൻ കിഴങ്ങ് ,ഉപ്പ്  എല്ലാം കൂടി മിക്സ് ആവുന്ന  വരെ വഴറ്റുക.  ഇങ്ങനെ മസാല തയാറാക്കുക. എന്നിട്ട് ഒരു ബ്രെഡ് എടുത്ത് അതിലേക്ക്  തയാറാക്കി വെച്ചിരിക്കുന്ന ചമന്തി നിരത്തുക. ശേഷം അതിനു മുകളിൽ ഒരു ബ്രെഡ് വെച്ച് അതിൽ  സോസ്  പുരട്ടുക . അതിനുമുകളിൽ ബ്രെഡ്  വെച്ച്  അതിൽ മസാല കൂട്ട് നിറക്കുക. അതിനുമുകളിൽ ഒരു ബ്രെഡ് കൂടെ വെക്കുക. എന്നിട്ട് ഇത് മെല്ലെ എടുത്ത് തയാറാക്കി വെച്ച  ബാറ്ററിൽ മുക്കി . ചൂടായ പാനിൽ സ്വല്പം ഓയിൽ ഒഴിച് എല്ലാ സൈഡും ചുട്ടെടുക്കുക.

Tuesday, June 23, 2015

CHICKEN CHEESE ROLL

ചിക്കൻ                              ഉപ്പും കുരുമുളകും ഇട്ട് വേവിച്ച്  grind ചെയ്തത്
സവാള                               3
ഇഞ്ചി വെളുത്തുള്ളി
പച്ചമുളക് പേസ്റ്റ്               2 സ്പൂണ്
മഞ്ഞൾ പൊടി                    1/2 സ്പൂണ്
ടോമോടോ സോസ്            1/2 സ്പൂണ്
സോയ സോസ്                  1/2 സ്പൂണ്
മല്ലിയില അരിഞ്ഞത്
വേവിച്ച ഗ്രീൻ പീസ്              ഒരു പിടി
കാരറ്റ് (പകുതി ),
ഉരുളാൻ കിഴങ്ങ്(പകുതി)    ( രണ്ടും വളരെ ചെറുതായി അരിഞ്ഞ്  കുറച്ചു ഓയിലിൽ നന്നായി വഴറ്റി
                                                എടുത്തത് )
ഉപ്പ്
ചീസ്
ബ്രെഡ് ക്രംസ്
കോഴിമുട്ട.                            3
മൈദ                                    3 സ്പൂണ്
ബ്രെഡ്                                 4 Slice
ഓയിൽ

പാൻ വെച്ച് ഓയിൽ ഒഴിച്ച് ചൂടായാൽ സവാള വഴറ്റി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയ ശേഷം വേവിച്ച Grind ചെയ്ത ചിക്കൻ ചേർക്കുക. മഞ്ഞൾ പൊടി  സോസ്  മല്ലിയില  ഗ്രീൻ പീസ് ,കാരറ്റ് , ഉരുളൻ കിഴങ്ങ് ,ഉപ്പ്  എല്ലാം കൂടി മിക്സ് ആവുന്ന  വരെ വഴറ്റുക.  അതിനുശേഷം ബ്രെഡ് Slice  എടുത്ത് ചപ്പാത്തി റോളർ കൊണ്ട് നന്നായി പരത്തി നന്നായി കനം കുറക്കുക. നന്നായി കനം  കുറയുന്ന വരെ പരത്തുക . നാലു സൈഡും മുറിച്ചു കളഞ്ഞ്  ഇതിൽ മസാല വെച്ച്  അതിനു മുകളിൽ ചീസ് വെച്ച് റോൾ ചെയ്ത് മൈദ (മൈദ  വെള്ളത്തിൽ കലക്കി കട്ടിയിൽ ബാറ്റർ തയാറാക്കുക) പുരട്ടി ഒട്ടിക്കുക. രണ്ടു സൈഡും ഇതേ പോലെ  മൈദ  വെച്ച് ഒട്ടിക്കുക. എന്നിട്ട് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് ക്രംസിൽ കോട്ട് ചെയ്ത് കുറച്ച്  ഓയിലിൽ  പൊരിച്ചെടുക്കുക .